IndiaLatest

ആത്മഹത്യക്ക് ശ്രമിച്ച മലപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത് അപകടനില തരണം ചെയ്തു.

“Manju”

ആത്മഹത്യക്ക് ശ്രമിച്ച തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് അപകടനില തരണം ചെയ്തു  | suicide attempt Thenhippalam panchayat president overcame danger |  Madhyamam

മലപ്പുറം: മലപ്പുറം പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ അപകട നില തരണം ചെയ്തു. വീട്ടിലെ കിടപ്പ് മുറിയില്‍ ആയിരുന്നു തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡണ്ട് ടി വിജിത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

സംഭവത്തില്‍ രണ്ട് ദിവസത്തിനകം തേഞ്ഞിപ്പാലം പൊലീസ് മൊഴിയെടുക്കും. വിജിത്തിന്റെ വീട്ടുകാരില്‍ നിന്നും പൊലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ അധികാരമേറ്റ ശേഷം വിജിത്ത് ആരോടും അധികം സാസാരിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പഞ്ചായത്തായ തേഞ്ഞിപ്പാലത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി(ജനറല്‍) സംവരണമാണ്. തേഞ്ഞിപ്പാലം പഞ്ചായത്ത് 11ാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്.

Related Articles

Back to top button