InternationalLatest

ലോക സംരംഭകത്വ സൂചികയില്‍ യുഎ.ഇ. ഒന്നാം സ്ഥാനത്ത്

“Manju”

ലോക സംരംഭകത്വ സൂചികയില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്. ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഇന്‍ഡക്സ് 2022 പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യു.എ.ഇ. മുന്നിലെത്തിയത്. 6.8 പോയന്റുമായാണ് രാജ്യം ഉയര്‍ന്ന സ്ഥാനം സ്വന്തമക്കിയത്.
സംരംഭകത്തിന് ഏറ്റവും പ്രചോദനമേകുന്ന അന്തരീക്ഷവും കമ്പനികള്‍ തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലോകത്തെ ഏറ്റവും മികച്ചയിടമായി യു.എ.ഇ .മാറിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. യു.എ.ഇ. ഭരണാധികാരികളുടെ പിന്തുണയും ദീര്‍ഘ വീക്ഷണവുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണം. മാതൃകാപരമായ ഒരു സംരംഭകത്വ അന്തരീക്ഷം സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു.

Related Articles

Back to top button