പോത്തന്‍കോട് : ഗുരുവിന്റെ ജന്മസ്ഥലമായ ആലപ്പുഴ ചേര്‍ത്തല ചന്ദിരൂരില്‍ ഉയരുന്ന ജന്മഗൃഹസമുച്ചയത്തിന് വേണ്ടിയുള്ള പ്രത്യേക തട്ടം സമര്‍പ്പണം പൗര്‍ണ്ണമി ദിനമായ ഇന്ന് മുതൽ ആരംഭിച്ചു. ആശ്രമം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, ജനറല്‍ അഡ്മിനിസ്ട്രേഷന് ഇന്‍ചാര്‍ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിലാണ് ജന്മഗൃഹസമുച്ചയം തട്ടസമര്പ്പണം ആരംഭിച്ചത്. ഇതിനുവേണ്ടി ഇന്ന് രാവിലെ 6 മണിമുതൽ പ്രത്യേക കൗണ്ടർ പുഷ്പാഞ്ജലി കൗണ്ടറിന് സമീപം ആരംഭിച്ചിട്ടുണ്ട്.
ആശ്രമത്തിലെ വിവിധ ഓഫീസ് ചുമതലക്കാരായ റ്റി.കെ. ഉണ്ണികൃഷ്ണപ്രസാദ്, ഡോ. ഹേമലത പി.എ, എം.പി.പ്രമോദ്, രാജീവ് ദേവരാജ്, സജീവന് ഇടക്കാടന്‍, ഡോ.ഹരിദാസ് റ്റി തുടങ്ങിയവരും ആത്മബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.