KeralaLatest

യു പി എസ് സി 2021 ൽ നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ സി എസ് ആർ )യു പി എസ് സി 2021 ൽ നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org എന്ന വെബ്‌സൈറ്റിൽ ജൂൺ 24 മുതൽ ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷ ജൂലായ് 11 ന് രാവിലെ 11മണിക്ക് ആരംഭിക്കും. സിവിൽ സർവ്വീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ പരീക്ഷ നടത്തും. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസേർച്ച്, കരിമ്പന, ഈശ്വരമംഗലം പി ഒ, പൊന്നാനി – 679573. ഫോൺ – 0494 2665489, 9287555500

 

Related Articles

Back to top button