IndiaLatest

ലുധിയാന വാതക ചോര്‍ച്ച: ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ ആരംഭിക്കും

“Manju”

പഞ്ചാബിലെ ലുധിയാനയില്‍ പാലുല്‍പന്ന നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ച ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം പഞ്ചാബ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. നിലവില്‍, വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും, ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ അവസാനിപ്പിക്കുന്നതാണ്.

ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന തോതില്‍ രാസമാലിന്യം സമീപത്തുള്ള ഓടയിലേക്ക് തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വാതക ചോര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കൂടാതെ, അന്തരീക്ഷത്തില്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ സാന്നിധ്യം ഉയര്‍ന്ന അളവിലാണ്. ദുരന്തത്തില്‍ 11 പേരാണ് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും, പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് നല്‍കുക. കഴിഞ്ഞ ദിവസമാണ് ലുധിയാന ജില്ലയില്‍ വാതക ചോര്‍ച്ച ഉണ്ടായത്.

Related Articles

Back to top button