പാലക്കാട്: കെ.എസ്.ആര്.ടി.സി വ്യാഴാഴ്ച മുതല്‍ പാലക്കാട്-കോഴിക്കോട് റൂട്ടില്‍ രണ്ട് ടൗണ്‍ ടു ടൗണ്‍ സര്‍വിസ് ആരംഭിക്കും. രാവിലെ എട്ടിന് പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്, വൈകീട്ട് 3.30ന് കോഴിക്കോടുനിന്നും മടങ്ങും. രാവിലെ എട്ടിന് കോഴിക്കോടുനിന്നും പുറപ്പെടുന്ന രണ്ടാമത്തെ ബസ് വൈകീട്ട് മൂന്നിന് പാലക്കാടുനിന്നും മടങ്ങും.ബുധനാഴ്ച ആരംഭിച്ച എറണാകുളം, കോട്ടയം, തിരുവനന്തപുരം സര്‍വിസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം ബസ് രാവിലെ 5.45ന് ചിറ്റൂര്‍ സബ് ഡിപ്പോയില്‍നിന്നും പുതുനഗരം വഴി 6.30ന് പാലക്കാട് എത്തി പുറപ്പെടും. ഉച്ചക്ക് 12ന് എറണാകുളത്തുനിന്നും മടങ്ങും. കോട്ടയം ബസ് രാവിലെ ആറിന് പാലക്കാട് ഡിപ്പോയില്‍നിന്നും പുറപ്പെടും. ഉച്ചക്ക് ഒരു മണിക്ക് കോട്ടയത്തുനിന്നും മടക്കം. തിരുവനന്തപുരം ബസ് രാവിലെ എട്ടിന് പാലക്കാട് ഡിേപ്പായില്നിന്നും പുറപ്പെടും. ആലപ്പുഴ വഴിയാണ് സര്‍വിസ്. ബസ് തൊട്ടടുത്ത ദിവസം രാവിലെ എട്ടിന് പാലക്കാട്ടുകാർക്ക് തിരിച്ചുപോരും.സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച 12, 13 തിയതികളില്‍ സര്‍വിസ് ഉണ്ടായിരിക്കില്ല
Related Articles
Check Also
Close
-
ഉംറ തീര്‍ഥാടനം പുനരാരംഭിച്ചുJuly 25, 2021 6:50 PM