KeralaLatest

ബീച്ചുകളും പാര്‍ക്കുകളും തുറന്നു

“Manju”

ഇന്നലെ മുതല്‍ ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു. പ്രധാനമായും സഞ്ചാരികള്‍ ആലപ്പുഴ ബീച്ച്‌, മാരാരി ബീച്ച്‌, തോട്ടപ്പള്ളി പൊഴിമുഖം, വലയഴീക്കല്‍ ബീച്ച്‌ എന്നിവിടങ്ങളിലാണ് എത്തുന്നത്. ഇന്നലെ ആലപ്പുഴ ബീച്ചില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കി ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും ലോക്കല്‍ പൊലീസും ആലപ്പുഴ ബീച്ചില്‍ രംഗത്തുണ്ടായിരുന്നു. സാമൂഹിക അകലം പാലിച്ച്‌ സഞ്ചാരികളെ നിയന്ത്രിക്കാന്‍ ശരിക്കും പെടാപ്പാട് പെട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് സഞ്ചാരികള്‍ ബീച്ചുകളിലേക്ക് എത്തുന്നത്.

Related Articles

Back to top button