IndiaKeralaLatestThiruvananthapuram

പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രധാനമന്ത്രിക്ക് എട്ടാംക്ലാസുകാരിയുടെ കത്ത്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാംക്ലാസുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പൊലീസ് ഉദ്യോഗസ്ഥരാണെന്നും കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു. ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദന(13) ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.

അതേസമയം ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും ശംഖുമുഖം അസി കമ്മിഷണര്‍ ഐശ്വര്യ ഡോഗ്‌ലെ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് പ്രശ്നങ്ങളെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button