LatestThiruvananthapuram

യുക്രെയിന്‍‌‌‌‌: ‌‌‌‌‌‌‌‌ഇതുവരെ കേരളത്തിലെത്തിയത് 1,070 പേര്‍

“Manju”

തിരുവനന്തപുരം: യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ(മാര്‍ച്ച്‌ 04) കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നു രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 360 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്നലെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1,070 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.

യുക്രെയിനില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ മൂന്നു ഫ്‌ളൈറ്റുകളാണു സര്‍വീസ് നടത്തുന്നത്. ഇതില്‍ ആദ്യ രണ്ടു ഫ്‌ളൈറ്റുകളില്‍ 180 വീതം യാത്രക്കാരെ എത്തിക്കാന്‍ കഴിഞ്ഞു. മൂന്നാമത്തെ വിമാനം ഇന്നു രാത്രി ഡല്‍ഹിയില്‍നിന്നു പുറപ്പെടും. മടങ്ങിയെത്തുന്നവര്‍ക്കു കൊച്ചിയില്‍നിന്നു സ്വദേശങ്ങളിലേക്കു പോകാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ പ്രത്യേക ബസുകളും ഒരുക്കിയിരുന്നു. നോര്‍ക്കയുടെ വനിതകള്‍ അടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ബുക്കാറെസ്റ്റില്‍നിന്നു രണ്ടു വിമാനങ്ങളിലായി 58 പേരാണ് ഇന്നലെ മുംബൈയില്‍ എത്തിയത്. ഇതില്‍ 22 പേരെ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലും 27 പേരെ കൊച്ചിയിലേക്കുള്ള വിമാനങ്ങളിലും അഞ്ചു പേരെ കണ്ണൂരേയ്ക്കുള്ള വിമാനങ്ങളിലും നാലു പേരെ കോഴിക്കോടേയ്ക്കുള്ള വിമാനങ്ങളിലും നാട്ടില്‍ എത്തിച്ചു. മുംബൈയില്‍ എത്തുന്നവരെ കേരളത്തിലെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.

Related Articles

Back to top button