InternationalLatest

കൊറോണ വാക്സിനു പകരം ഉപ്പുവെള്ളം കുത്തിവെച്ചു : നഴ്സിന് സസ്പെന്‍ഷന്‍

“Manju”

ജര്‍മ്മിനി: കൊറോണ വാക്‌സിനുപകരം ഉപ്പുവെള്ളം കുത്തിവച്ചതിന് ജര്‍മ്മനിയില്‍ നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. 8,600 പേര്‍ക്കാണ് വാക്‌സിനുപകരം ഉപ്പുവെള്ളം കുത്തിവച്ചത്. ഉപ്പുവെള്ളം കുത്തിവച്ചതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് വടക്കന്‍ ജര്‍മ്മനിയില്‍ ആളുകളോട് വീണ്ടും വാക്സിനെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പോലീസ്.

കടല്‍ തീരത്തിനടുത്തുള്ള ഗ്രാമീണ ജില്ലയായ ഫ്രീസ്‌ലാന്‍ഡിലെ ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കുത്തിവയ്പ് ലഭിച്ച മിക്ക ആളുകള്‍ക്കും സംശയാസ്പദമായ ഉപ്പുവെള്ളമാണ് കുത്തിവച്ചത്. മാരകമായ വൈറല്‍ രോഗം പിടിപെടാനുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രായമായ ആളുകളിലാണ് കുത്തിവയ്പ്പ് നടന്നത്.

പേര് വെളിപ്പെടുത്താത്ത നഴ്‌സിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വാക്‌സിനുകളെക്കുറിച്ച്‌ ഇവര്‍ സംശയാസ്പദമായ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംശയത്തെ തുടര്‍ന്ന് നടത്തിയ ആന്റിബോഡി പരിശോധനയിലാണ് ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചില്ലെന്ന് വ്യക്തമായത്. റെഡ് ക്രോസിന് വേണ്ടി പ്രവര്‍ത്തിച്ച നഴ്‌സിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.

Related Articles

Back to top button