KeralaLatest

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്ത് നിലവില്‍ വന്നു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്ത് നിലവില്‍ വന്നതായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അടക്കം നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.

കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമ നിധിയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കും. ക്ഷേമ നിധിയിലേക്കുളള തുക സ്വരൂപിക്കുന്നതിനായി കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി വ്യാപാരം നടത്തുന്നവര്‍ വാര്‍ഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാര്‍ഷിക ഇന്‍സെന്റീവായി നിധിയിലേക്ക് അടയ്ക്കണം.

Related Articles

Back to top button