IndiaLatest

ഉജ്വല യോജന പാചക വാതക കണക്ഷന്റെ സബ്സിഡി ഉയര്‍ത്തി

“Manju”

ഡല്‍ഹി: പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്സിഡി ഉയര്‍ത്തി. 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയാണ് സബ്സിഡി ഉയര്‍ത്തിയത്. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവര്‍ക്ക് സബ്‌സിഡി കിട്ടുക. തൊഴിലുറപ്പ് പദ്ധതി എന്ന യുപിഎ സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാമിനോട് കിടപിടിക്കുന്നത് എന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ടതാണ് എന്‍ഡിഎയുടെ ഉജ്ജ്വല യോജന. ഇന്ത്യന്‍ അടുക്കളകളില്‍, വിശേഷിച്ചും പാവപ്പെട്ടവരുടെ അടുക്കളകളില്‍ വിറകിനു് പകരം എല്‍പിജി ഉപഭോഗം ശീലമാക്കിക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.

അടുക്കളകളിലെ പുകയടുപ്പുകളില്‍ ഊതിയൂതി ആരോഗ്യം ക്ഷയിക്കുന്നതില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുക എന്നതാണ് എല്‍പിജി പോലുള്ള പുകരഹിതമായ ഇന്ധനം അടുക്കളയില്‍ വിറകിന് പകരമായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിറക് തേടി കാട്ടിനുള്ളിലും മറ്റും പോയി ഉണ്ടാവുന്ന അപകടങ്ങളും അതുവഴി കുറയ്ക്കാനാണ് ഉജ്വല പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button