മാസ്ക് ധരിക്കാന്‍ തയ്യാറായില്ല; ഹോളിവുഡ് നടന് ബ്രൂസ് വില്ലിസിനെ ഫാര്‍മസിയില്‍നിന്നു പുറത്താക്കി
സിന്ധുമോൾ. ആർ
ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന് ബ്രൂസ് വില്ലിസിനെ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ഫാര്‍മസിയില്‍നിന്നു പുറത്താക്കി. ലോസ് ആഞ്ചല്‍സിലെ ഫാര്‍മസിയില്‍നിന്നാണ് താരത്തെ പുറത്താക്കിയത്. മോശം പെരുമാറ്റത്തില്‍ ബ്രൂസ് പിന്നീട് മാപ്പ് പറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കണമെന്നും താരം ആവശ്യപ്പെട്ടു.
മാസ്ക് ധരിക്കാതെ കടക്കുള്ളില്‍ താരം കയറുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ കടയുടമയോട് പരാതിപ്പെട്ടു. താരത്തോട് പുറത്തുപോകാന്‍ കടയിലെ ജീവനക്കാരന് ആവശ്യപ്പെട്ടതോടെ താരം പുറത്തുപോയി.കഴുത്തില്‍ തൂവാല ധരിച്ചാണ് 65 വയസുകാരനായ ബ്രൂസ് ഫാര്മസിയിലേക്കു കയറിയത്. ഈ തൂവാല കൊണ്ട് മുഖം മറക്കണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടെങ്കിലും താരം തയാറായില്ല. തുടര്‍ന്ന് താരത്തോട് പുറത്ത് പോകാന്‍ ഫാര്‍മസി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.