IndiaKeralaLatest

ഇറാഖിലെ അല്‍ ഹുസൈന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 52 മരണം

“Manju”

ബാഗ്ദാദ്‌: ഇറാഖിലെ തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ അമ്പത്തിരണ്ടോളം രോഗികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കാനായെന്നും അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാഖില്‍ മുന്ന് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം എന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ടെന്നും മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു.
എഴുപത് ബെഡുകളാണ് തീപ്പിടുത്തമുണ്ടായ വാര്‍ഡില്‍ ഉണ്ടായിരുന്നത്. നിരവധി രോഗികളെ ഇനിയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button