Uncategorized

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

“Manju”

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 419,554 വിദ്യാര്‍ത്ഥികള്‍  പരീക്ഷയ്‌ക്കെത്തും

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.നാലു ലക്ഷത്തിധികം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുന്നത്. പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2,960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇന്ന് പരീക്ഷാ ഹാളുകളിലേക്ക് എത്തുക. ഗള്‍ഫില്‍ 518പേരും ലക്ഷദ്വീപില്‍ 289 പേരും പരീക്ഷ എഴുതും. രാവിലെ 9.30 മുതല്‍11.15 വരെയാണ് പരീക്ഷാ സമയം.ഭാഷാ വിഷയങ്ങളുടെ പരീക്ഷ ആദ്യം നടക്കും. ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് 12.15 വരെയാണ് സമയം. സമ്മര്‍ദ്ദം ഇല്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ കഴിയട്ടെ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശംസിച്ചു. വേനല്‍ ചൂട് കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ കുടിവെള്ളം ഉറപ്പാക്കും. മാര്‍ച്ച്‌ 29 നാണ് എസ്‌എസ്‌എല്‍സി പരീക്ഷ അവസാനിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ വെള്ളിയാഴ്ച തുടങ്ങും.

 

Related Articles

Back to top button