KeralaLatest

സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേയ്ക്ക്

“Manju”

തിരുവനന്തപുരം: രണ്ടാംതരംഗം പൂര്‍ണമായും വിട്ടൊഴിയുംമുമ്പ്​ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ്​ സംസ്ഥാനങ്ങള്‍ക്ക് സമാനമായി കേരളവും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കടുത്ത നടപടികളിലേക്ക്. ജനുവരിയില്‍ ഇതുവരെ രോഗവ്യാപനത്തിലുണ്ടായ വര്‍ധനയാണ് ഇതിന് കാരണം.

രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആര്‍) ഞായറാഴ്ച 11 ശതമാനം കടന്നു. പരിശോധന കുറവാണെങ്കിലും രോഗികളുടെ എണ്ണം പെരുകുന്ന അപകടരമായ സ്ഥിതിയാണിപ്പോള്‍. ഇക്കാര്യം ആരോഗ്യവകുപ്പ്​ ഗൗരവമായാണ്​ കാണുന്നത്​. സമൂഹത്തില്‍ ഒമിക്രോണിന്‍റെ സാന്നിധ്യം ശക്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്​ധര്‍. കഴിഞ്ഞ ആഴ്ചമുതല്‍ അടച്ചിട്ട മുറിയില്‍ 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും പ്രവേശനം അനുവദിച്ച്‌ ഉത്തരവായെങ്കിലും അത് ഇനിയും നടപ്പായിട്ടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ അത് ലംഘിക്കുന്ന സ്ഥിതിയുണ്ട്​. എന്നാല്‍, രോഗികളുടെ എണ്ണം പ്രതിദിനം കുതിക്കുന്ന സാഹചര്യത്തില്‍ ചികിത്സ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ അനിവാര്യമാകുന്നത്.

Related Articles

Back to top button