KeralaLatest

“ഈറ്റ് റൈറ്റ് മില്ലറ്റ് മേള“ യിൽ എസ്. ദിവ്യയ്ക്ക് ഒന്നാം സ്ഥാനം.

മില്ലറ്റ് ഭക്ഷണം പാകംചെയ്ത് പ്രദർശിപ്പിച്ചാണ് കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായത്.

“Manju”

തിരുവന്തപുരം: ഫുഡ് സേഫ്റ്റി & സ്റ്റാന്റേർഡ്സ് അതോരിറ്റി ഓഫ് ഇന്ത്യയും, ഗവൺമെൻറ് ഓഫ് കേരളയും, സി.എസ്സ്..ആർനാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഫോർ ന്റർ ഡിസിപ്ലിനറി സയൻസ് & ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച “ഈറ്റ് റൈറ്റ് മില്ലറ്റ് മേള” ഇന്നലെ (08.09.2023,വെള്ളിയാഴ്ച) നടന്നു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് തിരുവന്തപുരം പാപ്പനംകോട് സി.എസ്സ്..ആർനാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് & ടെക്നോളജി ക്യാമ്പസ്സിൽ (നിസ്റ്റ് ക്യാമ്പസ്സ്)ച്ചായിരുന്നു ഉദ്ഘാടനം. മില്ലറ്റിന്റുകളുടെ വിവിധ ആരോഗ്യഗുണങ്ങൾ പ്രതിപാദിക്കുകയും, അതിൻെറ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുംവിധമുള്ള ക്ലാസ്സുകളും, പരിപാടികളും ഇതിന്റെ ഭാഗമായിസംഘടിപ്പിച്ചിരുന്നു. സ്കൂൾകോളേജ് വിദ്യാർത്ഥി/ വിദ്യാർത്ഥിനികളിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് മില്ലറ്റുകൾ അത്യുത്തമമാണെന്നും, അതിന്റെ ഉപയോഗത്തെ രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടുകൂടി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ മില്ലറ്റ്സ്നറിഷിങ്ങ് ഔവർ ബോഡി & നർച്ചറിങ്ങ് ഔവർ പ്ലാനറ്റ് എന്ന തീമോടുകൂടിയ ഹാൻമെയ്ഡ് പോസ്റ്റർ കോമ്പറ്റിഷ്യൻ, മില്ലറ്റുകൾ കൊണ്ട് മാത്രം നിർമ്മിക്കാവുന്ന രുചികരമായ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനമത്സരം, ഫുഡ് & ന്യൂട്രീഷ്യൻ എന്ന തീമോടുകൂടിയ ക്വിസ്സ് കോമ്പറ്റീഷ്യൻ എന്നിവയിൽ ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിലെ എട്ട് കുട്ടികൾ പങ്കെടുത്തു പതിനെട്ടാം ബാച്ചിലെ(ഫൈനൽ ഇയർ)വിദ്യാർത്ഥിനിയായ കുമാരി.എസ്സ്.ദിവ്യ മില്ലറ്റുകളായ റാഗി, തിന എന്നിവ ഉപയോഗിച്ച് റാഗി ലഡ്ഡു, റാഗി കട്ലറ്റ്, തിന്നൈ മുറുക്ക് എന്നിവ പാകംചെയ്ത് പ്രദർശിപ്പിച്ച് കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി. റാഗി പുഡ്ഡിംഗ്, റാഗി സ്പ്രൌട്ട് തോരൻ എന്നിവ പാകം ചെയ്ത് പ്രദർശിപ്പിച്ച പതിനെട്ടാം ബാച്ചിലെ(ഫൈനൽ ഇയർ) വിദ്യാർത്ഥി ആർ.ആനന്ദ് കൃഷ്ണ, ചമ്പ പായസം, ചമ്പ ഉപ്പുമാവ്, റാഗി ഉപ്പുമാവ് എന്നിവ പാകം ചെയ്ത് പ്രദർശിപ്പിച്ച ഇരുപത്തിയൊന്നാം ബാച്ചിലെ(ഫസ്റ്റ് ഇയർ)വിദ്യാർത്ഥിനി കുമാരി.എം.മൈല എന്നിവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ലഭിച്ചു. അതോടൊപ്പം ഹാൻമെയ്ഡ് പോസ്റ്റർ പ്രസൻേറഷനിൽ ഇരുപത്തിയൊന്നാം ബാച്ചിലെ(ഫസ്റ്റ് ഇയർ)വിദ്യാർത്ഥിനി കുമാരി.റ്റി.ജെ.അക്ഷയ്ക്കും, ക്വിസ്സ് കോമ്പറ്റീഷനിൽ പങ്കെടുത്ത പതിനെട്ടാം ബാച്ചിലെ(ഫൈനൽ ഇയർ)വിദ്യാർത്ഥിനികളായ കുമാരി.എഫ്.സുമയ്യ യൂസഫ്,കുമാരി.എസ്സ്.ദിവ്യ ,കുമാരി.യു.അർച്ചനരാജ്, കുമാരി.ആർ.എസ്സ്.ഗൌരികൃഷ്ണ എന്നിവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ലഭിച്ചു. പ്രയോജനകരവും, വിജ്ഞാനദായകവും ആയ ഒരുപരിപാടിയായിരുന്നുവെന്ന് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിൽ നിന്ന് ഈ പരിപാടിയുടെ കോഓർഡിനേഷനുവേണ്ടി നിയോഗിക്കപ്പെട്ട ഗുണപാഠം മരുന്തിയൽ ഡിപ്പാർട്ട്മെൻറ്, സബ്ബ്ജക്ട് മരുത്വാതാവറയിയൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ വി.രഞ്ജിത അഭിപ്രായപ്പെട്ടു. പരിപാടിക്ക് അധ്യാപകരായ മൈക്രോബയോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ സ്മിത ഷാമോലീനയും, മരുൻതിയൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ.വി.രാജേശ്വരിയും, അനധ്യാപകരായ മരുൻതിയൽ വിഭാഗം ലാബ് ടെക്നീഷ്യൻ എസ്സ്.സജു, ഫിസിയോളജി വിഭാഗം ലാബ് ടെക്നീഷ്യൻ ജി.മഞ്ജുള, പി.ആർ.അരുൺ എന്നിവർ നേതൃത്വം നൽകി. കോളേജിലെ വിദ്യാർത്ഥി/വിദ്യാർത്ഥിനികളും, അധ്യാപകരും,
അനധ്യാപകരും ഉൾപ്പെടെ 15 പേർ മേളയിൽ പങ്കെടുത്തു.

Related Articles

Back to top button