ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നു. യുറോപ്പില്‍ വീണ്ടും കോവിഡ് സംബന്ധിച്ച ആശങ്ക ഉയര്‍ന്നതോടെയാണ് എണ്ണവില കുറഞ്ഞത്. ബ്രെന്റ് ക്രൂഡിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലെത്തി. 84.78 ഡോളറില്‍ നിന്നാണ് വില10 ദിവസത്തിനുള്ളില്‍ ഇത്രയും ഇടിഞ്ഞത്.
ഒക്ടോബര്‍ ഒന്നിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 80 ഡോളറിന് താഴെയെത്തുന്നത്. നവംബര്‍ നാലിന് ശേഷം ഇന്ത്യയില്‍ എണ്ണവിലയില്‍ മാറ്റം വന്നിട്ടില്ല. അന്ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി യഥാക്രമം അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 18 ദിവസമായി പെട്രോള്‍ വില 103.97 രൂപയിലും ഡീസല്‍ 86.67 രൂപയിലും തുടരുകയാണ്.