KeralaLatestMalappuram

ഇരുപത്തി ഏഴാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് എടപ്പാൾ ശുകപുരം കുളങ്കര ക്ഷേത്രത്തിൽ തിരിതെളിഞ്ഞു

“Manju”

പി.വി.എസ്

മലപ്പുറം: കോവിഡ്-19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഇരുപത്തി ഏഴാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് എടപ്പാൾ ശുകപുരം ശ്രീ കുളങ്കര ഭഗവതി ക്ഷേത്രാങ്കണ സംഗീതമണ്ഡപത്തിൽ തിരിതെളിഞ്ഞു. ലിംക ബുക് ഓഫ് ഗിന്നസ് ജേതാവും തായമ്പക വിദ്വാനുമായ ഡോ: ദിലീപ് ശുകപുരം ഉദ്ഘാടനം ചെയ്തു. വി.ടി.ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹാകവി അക്കിത്തം അനുസ്മരണ സദസും ഉണ്ടായിരുന്നു. മണിഎടപ്പാൾ, മുരളി മേലേപ്പാട്ട്, സദാനന്ദൻ പോട്ടൂർ, കൃഷ്ണാനന്ദ്, വിജയൻ കുമ്മറമ്പിൽ, കെ.ശങ്കരനാരായണൻ, വേളൂർ മണികണ്ഠൻ, ടി.പി. വേലായുധൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് തപസ്യ മ്യൂസിക്ക് അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതാർച്ചന അരങ്ങേറി. ഒക്ടോബർ 26 വരെ നിത്യവും വൈകീട്ട് 6.30 ന് സംഗീത പരിപാടികൾ ഉണ്ടായിരിക്കും.

Related Articles

Back to top button