IndiaLatest

കര്‍ഷകസമരത്തെ അടിച്ചമര്‍ത്തല്‍ :ജനാധിപത്യവിരുദ്ധം- ജോസ് കെ.മാണി

“Manju”

കോട്ടയം : ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയം ജനാധിപത്യവിരുദ്ധമെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു.

സമരം 10 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കര്‍ഷകസംഘടനകള്‍ ഭാരത്ബന്ദ് പ്രഖ്യാപിച്ചത്. ഈ പ്രക്ഷോഭം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

സമരത്തെ പിന്തുണച്ച ജനനേതാക്കളെ വീട്ടുതടങ്കിലാക്കിയും ജയിലില്‍ അടച്ചും പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

Related Articles

Back to top button