KeralaLatest

കാത്തിരിപ്പിന് വിരാമം, കേരളം ഇരട്ടപ്പാതയിലേക്ക്

“Manju”

 

കോട്ടയം : കേരളത്തിന്റെ റെയില്‍വേ ചരിത്രത്തില്‍ പുതിയ അധ്യായം തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
ഏറ്റുമാനൂര്‍ – ചിങ്ങവനം ഭാഗത്തെ പുതിയ ഇരട്ടപ്പാത റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പരിശോധിച്ച്‌ തൃപ്തികരമെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇനി സിഗ്‌നല്‍ ക്രമീകരിച്ച്‌, കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര പുതുയുഗത്തിലാകും.
പരീക്ഷണാര്‍ഥം ഇന്ന് രാത്രി മുതല്‍ കോട്ടയത്തെ തുരങ്കത്തിന് സമീപം പുതിയ പാതയില്‍ കൂടി വണ്ടികള്‍ ഓടിക്കും. ഇതോടെ 65 വര്‍ഷം മുമ്പ് സ്ഥാപിച്ച ഇരട്ടത്തുരങ്കവും ഓര്‍മയാകും. ഈ മാസം 29-30 തീയതിയോടെ ഏറ്റുമാനൂര്‍-ചിങ്ങവനം പുതിയ പാതയില്‍ യാത്രാ വണ്ടികള്‍ ഓടിക്കാമെന്നാണ് പ്രതീക്ഷ.
എറണാകുളം-കായംകുളം ഇരട്ടപ്പാതയാകുന്നതോട കോട്ടയം വഴി കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കും. കോട്ടയത്തെ എറണാകുളത്തിന്റെ സബര്‍ബന്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പടുത്തി മെമു ഉള്‍പ്പടെ കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കണമന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button