LatestThiruvananthapuram

കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പാളിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുറവാണ്. നിലവില്‍ രോഗത്തിന്റെ തീവ്രത കുറവാണെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് കേരളം ഏറ്റെടുത്തത്. അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വാക്സിനേഷന്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നല്‍കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button