IndiaLatest

കുട്ടികളെ പഠിപ്പിക്കാന്‍ അവരെത്തുന്നു! ; പ്രവചനവുമായി ബിൽഗേറ്റ്സ്

“Manju”

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ നിര്‍ബന്ധിത ബുദ്ധി ചാറ്റ്‌ബോട്ടുകള്‍ കേവലം 18 മാസത്തിനുള്ളില്‍ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന പ്രവചനവുമായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

ഏതൊരു മനുഷ്യനും കഴിയുന്നത്ര നല്ല അദ്ധ്യാപകനാകാനുള്ള കഴിവ് എഐയ്ക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എഐ ഉപകരണങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ബൃഹത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നത്. ആദ്യം എഐ വായന ഗവേഷണ സഹായിയായി വന്നേക്കാം. പിന്നീട് എഴുത്തിനെക്കുറിച്ച്‌ ഫീഡ്ബാക്ക് നല്‍കുന്നതില്‍ എഐ അമ്പരപ്പിച്ചേക്കാം. വരും മാസങ്ങളില്‍ എഐ ഉപകരണങ്ങള്‍ ഒരു അദ്ധ്യാപകന്റെ റോളില്‍ വന്ന് വിദ്യാര്‍ത്ഥികളെ എഴുത്തും വായനയും പഠിപ്പിച്ചേക്കും. ഗണിതപഠനചത്തില്‍ വിദ്യാര്‍ത്ഥികളെ കാര്യമായി സഹായിക്കാന്‍ എഐയ്ക്ക് കഴിയും.

കുറഞ്ഞ വരുമാനമുള്ള സ്‌കൂളുകള്‍ക്ക് പോലും താങ്ങാന്‍ കഴിയും വിധമാണ് എഐ ടൂളുകള്‍ സൃഷ്ടിക്കുകയെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ഡേറ്റാ സെറ്റുകളില്‍ നിന്ന് വിവരങ്ങള്‍ സ്വന്തമാക്കി എഐ സംവിധാനങ്ങളെ കൂടുതല്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. എഐകള്‍ നിഷ്പക്ഷമാണെങ്കില്‍ കൂടുതല്‍ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button