Sports

കരബാവോ ലീഗ് കപ്പ് : മാഞ്ചസ്റ്റർ സിറ്റി-യുണൈറ്റഡ് സൂപ്പർ പോരാട്ടം ഇന്ന്

“Manju”

ലണ്ടൻ: കരബാവോ ഇംഗ്ലീഷ് ലീഗ് കപ്പിന്റെ രണ്ടാം സെമിഫൈനൽ പോരാട്ടം ഇന്ന്. സൂപ്പർപോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ യുണൈറ്റഡ് ഏറ്റുമുട്ടും. കണക്കുകളിലും നിലവിലെ പോരാട്ടങ്ങളിലും ഗാർഡിയോളയുടെ കുട്ടികൾക്കാണ് സാദ്ധ്യത. ആദ്യ സെമിഫൈനലിൽ ഇന്നലെ ടോട്ടനം ജയിച്ച് മുന്നേറി.

2012-13ന് ശേഷം യുണൈറ്റഡ് സുപ്രധാന കിരീടങ്ങളൊന്നും നേടിയിട്ടില്ല. അതേസമയം സിറ്റി മൂന്ന് കിരീടങ്ങൾ നേടിയ മുൻതൂക്കത്തിലാണ്. വെബ്ലി സ്റ്റേഡിയത്തിൽ കഴിഞ്ഞ സീസണിലും ഇരുവരും ഏറ്റുമുട്ടിയതിൽ സിറ്റിയാണ് ജയിച്ചത്.

Related Articles

Back to top button