Uncategorized

ചാരവൃത്തി ; ഐഎസ്‌ഐ ഏജന്റ് ഇമ്രാൻ യാക്കൂബിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

“Manju”

അമരാവതി : ചാരവൃത്തി കേസിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഗോദ്ര സ്വദേശി ഇമ്രാൻ യാക്കൂബ് ഗിത്തേലിയ്‌ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2019 നവംബറിലായിരുന്നു ഇയാൾക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഇന്ത്യയിൽ ചാരപ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയ കുറ്റത്തിനാണ് ഗിത്തേലിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

ഐഎസ്‌ഐയുടെ നിർദ്ദേശ പ്രകാരം മറ്റ് ഏജന്റുമാരുമായി ചേർന്ന് ഇയാൾ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്നും, രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചാരസംഘടനയ്ത്ത് ചോർത്തി നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പാകിസ്താൻ സ്വദേശികളായ ഏജന്റുമാരുമായി ഗിത്തേലി അടിക്കടി കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്‌ഐഐ തലവന്മാരുടെ നിർദ്ദേശ പ്രകാരം ഇയാളാണ് രഹസ്യവിവരങ്ങൾ നൽകുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിരുന്നത്. വസ്ത്രവ്യാപാരത്തിന്റെ മറവിൽ ഇയാൾ ഭീകരപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Related Articles

Check Also
Close
  • …..
Back to top button