Uncategorized

ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ പൂട്ട്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 232- ചൈനീസ് ആപ്പുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. 138- വാതുവെപ്പ് ആപ്പുകളും 93- വായ്പാ ആപ്പുകളുമാണ് നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും ഭീഷണിയായ ആപ്പുകള്‍ക്കാണ് പ്രവര്‍ത്താനാനുമതി നിഷേധിച്ചത്. കൂടാതെ ആപ്പുകള്‍ വഴി ലോണെടുത്ത് നിരവധിപേര്‍ ജീവനൊടുക്കി സംഭവങ്ങളും കൂടി നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

ആപ്പുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്ത വിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെതാണ് നടപടി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ സെക്ഷന്‍ 69- പ്രകാരമാണ് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ ഡാറ്റ കൈമാറുന്നുവെന്ന് കേന്ദ്രസര്‍ക്കാറിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി വേഗത്തിലാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പയെടുത്തശേഷം നിരവധി പേര്‍ ജീവനൊടുക്കിയിരുന്നു. മൂന്നു സംസ്ഥാനങ്ങളിലുമായി 17 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button