IndiaKeralaLatestThiruvananthapuram

ചൈനയില്‍ നിന്നു മറ്റൊരു മാരകവൈറസ് കൂടി മരണം വിതക്കുന്നു: നോവല്‍ ബന്യ വൈറസ് ബാധിച്ച്‌ ഏഴുപേര്‍ മരിച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ബീജീംഗ്: കൊറോണ വൈറസിനെ ലോകത്തിനു സംഭാവന ചെയ്ത ചൈനയില്‍ നിന്നു മറ്റൊരു മാരകവൈറസ് കൂടി മരണം വിതക്കുന്നു. ചെള്ളു പരത്തുന്ന വൈറസാണ് അണുബാധയ്ക്ക് കാരണം. നോവല്‍ ബന്യ വൈറസ് എന്ന പേരിലാണിതറിയപ്പെടുന്നത്. ചൈനയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ വൈറസ് ബാധിച്ച്‌ ചൈനയില്‍ ഏഴുപേര്‍ മരിച്ചു. 60 ലധികം പേര്‍ ചികിത്സയിലാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു, അന്‍ഹുയി പ്രവിശ്യകളിലാണ് വൈറസ് ബാധിച്ച്‌ ഏഴുപേര്‍ മരിച്ചത്. നിരവധിപ്പേര്‍ വൈറസ് ബാധയേറ്റ് ചികിത്സയിലാണ്.

കടുത്ത പനിയും പ്ലേറ്റ്ലൈറ്റുകളുടെ അളവ് ക്രമാതീതമായി താഴ്ന്ന് പോകുന്നതുമാണ് രോഗലക്ഷണം. ആദ്യം ഡെങ്കിപ്പനിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നോവല്‍ ബന്യവൈറസ് ആണ് രോഗ കാരണമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ചെള്ളുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button