KeralaLatest

ചേറാട് മലയില്‍ കയറിയ ഒരാളെ കണ്ടെത്തി

“Manju”

പാലക്കാട്; മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കൊടുവില്‍ മലമ്പുഴയിലെ ചേറാട് മലയില്‍ കയറിയ ആളെ കണ്ടെത്തി. ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിം​ഗ് സംഘം കസ്റ്റഡ‍ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. രാധാകൃഷ്ണന്‍ മാത്രമല്ല കൂടുതല്‍ പേര്‍ മലമുകളിലുണ്ടെന്നായിരുന്നു നാട്ടുകാര്‍ പറയുന്നത്. മലയുടെ മുകളില്‍ നിന്ന് കൂടുതല്‍ ഫ്ളാഷ് ലൈറ്റുകള്‍ കണ്ടുവെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാത്രി മലമുകളില്‍ ഒന്നിലധികം പേര്‍ ടോര്‍ച്ചടിച്ചിരുന്നുവെന്നും മല കയറി പരിചയമുള്ള ആരെങ്കിലുമായിരിക്കുമെന്നും ഇവര്‍ താഴെ ആളുകളുള്ളതറിഞ്ഞ് മറ്റു വഴികളിലൂടെ ഇറങ്ങിപ്പോവുകയോ കാട്ടില്‍ തങ്ങുകയോ ചെയ്തിരിക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു. രാത്രി എട്ടരമുതലാണ് കൂര്‍മ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോര്‍ച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാജീവനക്കാരും വനപാലകരും പോലീസുമെല്ലാം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു.
കുമ്ബാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച്‌ കൊണ്ട് വന്നത്. ഇത് വലിയ വാര്‍ത്തയായതോടെ മല കയറാന്‍ കൂടുതല്‍ പേര്‍ എത്തുമെന്നും അശങ്കയുണ്ട്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.

Related Articles

Back to top button