IndiaLatest

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​മ്പത് വി​ദേ​ശ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് കോ​വി​ഡ്

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​മ്പ​ത് വി​ദേ​ശ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് കോ​വി​ഡ്. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ശ്രീ​ല​ങ്ക, മൗ​റീ​ഷ്യ​സ്, ഇ​റാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണി​വ​ര്‍. ഇ​വ​രെ ചി​കി​ത്സ​യ്ക്കാ​യി എ​യിം​സി​ലേ​ക്ക് മാ​റ്റി.

മൗ​റീ​ഷ്യ​സി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​നി നാ​ട്ടി​ലേ​ക്കു​പോ​കാ​ന്‍ ത​യാ​റെ​ടു​ത്ത​പ്പോ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഈ ​വി​ദ്യാ​ര്‍​ഥി​നി കോ​വി​ഡ് പോ​സ്റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ജൂ​ണ്‍ അ​ഞ്ച് വെ​ള്ളി​യാ​ഴ്ച​യാ​ണ് ഈ ​വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി​യ​ത്.

ഇ​തോ​ടെ ഈ ​വി​ദ്യാ​ര്‍​ഥി​നി താ​മ​സി​ച്ച ഹോ​സ്റ്റ​ലി​ലെ 44 വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും പ​രി​ശോ​ധ​ന​യ്ക്കു് വി​ധേ​യ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ല്‍ എ​ട്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​വ​ര്‍​ക്ക് ആ​ര്‍​ക്കും ത​ന്നെ കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

Related Articles

Back to top button