IndiaLatest

മലയാളി ജവാന്‍ മരണപ്പെട്ടു

“Manju”

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഉരുള്‍പൊട്ടലിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാന്‍ മരണപ്പെട്ടു. കൊല്ലം ശൂരനാട് സ്വദേശിയായ സൂരജ് സിആര്‍പിഎഫ് കമാന്‍ഡോയാണ് മരിച്ചത്.നക്സല്‍ ബാധിത പ്രദേശത്ത് ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ തുമല്‍ വാഗു നദിയുടെ പോഷകനദിയായ വെന്താവാഗു നദിയിലാണ് അപകടമുണ്ടായത്.സുഖ്മാ-ബീജാപ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തിരച്ചിലിനൊടുവില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് സൂരജിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button