കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ തുളസീ ഗാര്ഡന് പദ്ധതി നടപ്പിലാക്കുന്നു. ശാന്തിഗിരി ഗുരുകാന്തി കക്കോടി ബ്രാഞ്ച് ആണ് പദ്ധതി സംഘടിപ്പിക്കുന്നത്. പൗര്‍ണ്ണമി ദിനമായ വ്യാഴാഴ്ച (18-11-2021 ന് കോഴിക്കോട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാമിയോടൊപ്പം ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ രാധാകൃഷ്ണന് എം, ആശ്രമം സാംസ്കാരിക സംഘടനയായ വി.എസ്.എന്‍.കെ., മാതൃമണ്ഡലം പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.
ആശ്രമ കുടുംബങ്ങളിലെ കുട്ടികളെ ഗുരുവിന്റെ ആശയത്തിലധിഷ്ഠിതമായി കുടുംബത്തിനും നാടിനും രാജ്യത്തിനും പ്രയോജനപ്പെടുന്ന ലോകമക്കളായി വളര്‍ത്തുന്നതിന് വേണ്ടി ഗുരുനിര്‍ദ്ദേശത്താല്‍ ആരംഭിച്ച് പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി പരമ്പരയിലെ കുട്ടികളുടെ കൂട്ടായ്മയാണ് ഗുരുകാന്തി.