KeralaLatest

ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവായവരെ വീണ്ടും പരിശോധിച്ചപ്പോൾ 400 പേർക്ക് കോവിഡ്

“Manju”

 

ന്യൂഡൽഹി • ആന്റിജൻ പരിശോധന നെഗറ്റീവായെന്നു കരുതി കോവിഡ് ഇല്ലെന്നു പൂർണമായി ഉറപ്പിക്കാൻ കഴിയില്ലെന്നതിനു തെളിവ്. ഡൽഹി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച സൂചന. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായവരിൽ, രോഗമില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാൻ നടത്തിയ പരിശോധനയിലാണ് നാനൂറോളം പേരിൽ കോവിഡ് കണ്ടെത്തിയത്.

‌നിലവിൽ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്നവർ, രോഗലക്ഷണമുണ്ടെങ്കിൽ മാത്രം ആർടിപിസിആർ ടെസ്റ്റിനു വിധേയരായാൽ മതി. പനി, ചുമ, തൊണ്ടവേദന ഇവയിലേതെങ്കിലുമൊരു ലക്ഷണമുള്ളവരാണ് ആർടിപിസിആർ കൂടി നടത്തേണ്ടത്. അതേസമയം, ആന്റിജൻ പരിശോധന ഫലം പോസിറ്റീവ് ആകുന്നവരുടെ കാര്യത്തിൽ സംശയം വേണ്ട, അവർക്ക് വൈറസ് ബാധ ഉറപ്പിക്കാം.

ഡൽഹിയിൽ 24 വരെ 4.04 ലക്ഷം പേർക്ക് ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ 3.79 ലക്ഷം പേർക്കാണ് ഫലം നെഗറ്റീവായത്. ഇതിൽ രോഗലക്ഷണമുള്ള 2828 പേരെ ആർടിപിസിആർ നടത്തിയതിൽ 404 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരമണിക്കൂറിനുള്ളിൽ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജൻ പരിശോധനയുടെ നേട്ടം.

Related Articles

Back to top button