IndiaLatest

ലോക നേതാക്കളില്‍ ജന പ്രീതിയില്‍ ഒന്നാമന്‍ നരേന്ദ്രമോദി തന്നെ

“Manju”

ന്യൂഡല്‍ഹി : കൊറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അന്താരാഷ്ട്ര സര്‍വേ. അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി ഇപ്പോഴും മുന്നില്‍ തന്നെയെന്ന് വ്യക്തമായത്. അമേരിക്ക , റഷ്യ , ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജനപ്രീതിയി മോദിയേക്കാള്‍ പിന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 66 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയാണ് രണ്ടാം സ്ഥാനത്ത്. മെക്സിക്കന്‍ പ്രസിഡന്റ് ലോപസ് ഒബ്രഡോര്‍ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും ബൈഡന്‍ ആറാം സ്ഥാനത്തുമാണ്.

അതി വ്യാപന ശേഷിയുള്ള കൊറോണയുടെ രണ്ടാം തരംഗത്തെ ശക്തമായി നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞതാണ് പ്രധാനമന്ത്രിയുടെ പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായത്. ലോകത്തെ എറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്തിനു കഴിഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത്താറു കോടിയിലധികം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി നിലവില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ

Related Articles

Back to top button