IndiaKeralaLatest

കോവിഡ് മുക്​തമായവരില്‍ നിന്ന്​ ശേഖരിച്ചത്​ 20 കിലോ ​കോവിഡ്​ മരുന്നുകള്‍.

“Manju”

കോവിഡ് മുക്​തമായവരിൽ നിന്ന്​ ഡോക്​ടർ ദമ്പതികൾ ശേഖരിച്ചത്​ 20 കിലോ ​കോവിഡ്​  മരുന്നുകൾ | The doctor couple collected 20 kg of covid drugs from covid  free people | Madhyamam

മെയ് ഒന്നിനാണ് മുംബൈയിലെ​ ഡോ. മാര്‍ക്കസ് റാന്നിയും ഭാര്യ ഡോ. റെയ്‌നയും ആരംഭിച്ച ‘മെഡ്‌സ് ഫോര്‍ മോര്‍’ എന്ന സന്നദ്ധ ഗ്രൂപ്പാണ്​ മരുന്ന്​ ശേഖരണത്തിന്​ പിന്നില്‍.

വീടിന്​ തൊട്ടടുത്തുള്ള ഫ്ലാറ്റുകളിലെ ഏഴോ എ​ട്ടോ ആളുകളെ ഉള്‍പ്പെടുത്തി ഒരു ടീം രൂപീകരിച്ചു. മരുന്നുകള്‍ വാങ്ങാന്‍ പുറത്തുപോകാന്‍ കഴിയാത്തവരെയും കോവിഡ് മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആരംഭിച്ചത്. അതി​െന്‍റ തുടര്‍ച്ചയാണ്​ മരുന്ന്​ ശേഖരണം. പത്തു ദിവസം കൊണ്ട്​ 20 കിലോഗ്രാം ഉപയോഗിക്കാത്ത മരുന്നുകളാണ്​ ശേഖരിച്ചത്​. ഇത്​ നിരാലംബരായവര്‍ക്ക്​ വിതരണം ചെയ്യാനാണ്​ പദ്ധതിയിട്ടിരിക്കുന്നത്​.

ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന ഒരാളുടെ കുടുംബാംഗങ്ങള്‍ക്ക്​ കോവിഡ്​ വന്നതോടെയാണ്​ ഇതിന്​ തുടക്കമിട്ടത്​. കോവിഡ്​ മരുന്നുകള്‍ക്ക്​ വില കൂടിയതിനാല്‍ പലര്‍ക്കും താങ്ങാനാകാത്ത സാഹച​ര്യമാണുള്ളത്​. അതിനാല്‍ ആവശ്യംകഴിഞ്ഞവരോട്​ മരുന്നുകള്‍ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. മിക്കവരും തയാറായതായി ഡോ. റെയ്​ന പറഞ്ഞു.

കോവിഡ് -19 രോഗികള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കുകള്‍, ഇന്‍ഹേലറുകള്‍, വിറ്റാമിനുകള്‍, വേദന സംഹാരികള്‍,സ്​റ്റിറോയ്​ഡുകള്‍ തുടങ്ങി എല്ലാത്തരം ഉപയോഗിക്കാത്ത മരുന്നുകളും മെഡ്‌സ് ഫോര്‍ മോര്‍ ശേഖരിക്കുന്നുണ്ട്​. ഇതിനൊപ്പം പള്‍സ് ഓക്സിമീറ്റര്‍, തെര്‍മോമീറ്റര്‍ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങളും ഇവര്‍ സ്വീകരിക്കും.

Related Articles

Back to top button