KeralaLatest

ശബരിമല തീര്‍ത്ഥാടനം: 26ന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

“Manju”

സിന്ധുമോൾ. ആർ

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശബരിമലയില്‍ ഇതുവരെ 51 തീര്‍ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും അടക്കം 299 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ആളുകളുടെ ഇടപെടലും രോഗഭീഷണിയാണ്. അതിനാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്ബോള്‍ ശാരീരിക അകലം പാലിക്കണം. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തണം. ഫലപ്രദമായി കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ യാത്ര ചെയ്യുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും തീര്‍ഥാടകര്‍ പാലിക്കണം. സാനിറ്റൈസര്‍ കയ്യില്‍ കരുതണം

അടുത്തിടെ കൊവിഡ് ബാധിച്ചവര്‍, പനി, ചുമ, ശ്വസന ലക്ഷണങ്ങള്‍, ക്ഷീണം, മണം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതി എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. ഡിസംബര്‍ 26ന് മണ്ഡലമാസ പൂജക്ക് ശേഷം വരുന്ന തീര്‍ഥാടകരും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയോ ചെയ്യണം. ഉപയോഗത്തിന് ശേഷം ടോയ്‌ലറ്റുകള്‍ അണുവിമുക്തമാക്കണം. മലയിറക്കം കൂട്ടം കൂടാതെ പോകുന്ന തരത്തില്‍ ആസുത്രണം ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

Related Articles

Back to top button