IndiaKeralaLatest

നെടുംകണ്ടത്ത് കഞ്ചാവ് വില്‍പ്പനയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ്

“Manju”

ഇടുക്കി: നെടുംകണ്ടത്ത് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേരെ എക്സൈസ് പിടികൂടി. അറസ്റ്റിലായത് വണ്ടന്‍മേട് സ്വദേശികളാണ്.
കൗമാരക്കാര്‍ ഉള്‍പ്പെടെ ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു.വണ്ടന്‍മേട് ശിവന്‍കോളനി സരസ്വതി വിലാസത്തില്‍ രാംകുമാര്‍, പുളിയന്‍മല കുമരേശഭവനില്‍ അജിത്ത് എന്നിവരെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികളായ ഹേമക്കടവ് പുതുപറമ്ബില്‍ ലിജോ ഓടി രക്ഷപ്പെട്ടു.
വണ്ടന്മേട് മേഖലയില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഗ്രൂപ്പിലൂടെ ആവശ്യപ്പെടുന്നതിന് അനുസരിച്ച്‌ കഞ്ചാവ് എത്തിച്ച്‌ നല്‍കും.
രാംകുമാറിന്റെ പക്കല്‍ നിന്ന് 23 ഗ്രാം കഞ്ചാവും അജിത്ത് ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ നിന്ന് 74 ഗ്രാം കഞ്ചാവും ലിജോയുടെ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാറില്‍ നിന്ന് 123 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

Related Articles

Back to top button