KeralaLatestMalappuram

ഫുട്ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ കാട്ടാന

“Manju”
കളികാണാൻ വന്നതാ… നിലബൂരിൽ ഫുട്ബോൾ ഗ്രൗണ്ടിലെത്തിയ കാട്ടാന..

 മലപ്പുറം: നിലമ്പൂര്‍ എടക്കരയില്‍ ഫുട്ബാള്‍ മൈതാനത്ത് കാട്ടാന ഇറങ്ങി. എടക്കര ചമ്ബംകൊല്ലി വനാതിര്‍ത്തിയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആനയെ ഇറങ്ങിയത്. ആനയെ കണ്ട് പേടിച്ച്‌ കുട്ടികള്‍ ഗ്രൗണ്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

ആന ഗ്രൗണ്ടിലേക്ക് നടന്നടുക്കുന്നതു കണ്ട ഉടന്‍ കുട്ടികള്‍ ഓടി. ഗ്രൗണ്ടിലിറങ്ങിയ ആന കുറെ നേരം ഇവിടെ നിന്നു. കാലികളെ മേയ്ക്കാനെത്തിയവരും ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. നാട്ടുകാര്‍ പടക്കം പൊട്ടിച്ചതോടെയാണ് ആന പിന്മാറിയത്.

 

Related Articles

Back to top button