KeralaLatestThiruvananthapuram

നെടുമങ്ങാട് ഡിപ്പോ നവീകരിക്കും

“Manju”

ശ്രീജ.എസ്

നെടുമങ്ങാട് : നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ നവീകരിക്കുന്നതിന്റെ ഭാ​ഗമായി കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകര്‍ ഡിപ്പോ സന്ദര്‍ശിച്ചു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ ഏറ്റവും പ്രധാനപ്പെട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയാണിത്. വിവിധ ഭാഗങ്ങളിലായി സി.സി. ടി.വി. ക്യാമറകള്‍ സ്ഥാപിക്കുക, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടഭാഗങ്ങള്‍ ആര്‍.ഡി.ഒ. ഓഫീസിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുക, കനറാ ബാങ്കിന്റെ എ.ടി.എം. സെന്റര്‍ ആരംഭിക്കുക, കെ.എസ്.ആര്‍.ടി.സി.യുടെ പ്രവേശനകവാടത്തോടു ചേര്‍ന്ന് പഴയ രണ്ടു ബസുകള്‍ സ്വകാര്യ സംരംഭകര്‍ക്കു വിട്ടുനല്‍കി അതില്‍ കുടുംബശ്രീയുടെ സഹായത്തോടെ ഫുഡ്‌കോര്‍ട്ട് ആരംഭിക്കുക എന്നിങ്ങനെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക.

യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഡിപ്പോയുടെ വരുമാനവര്‍ദ്ധനവിനായി ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുന്നതിനും സി.എം.ഡി.യുടെ നിര്‍ദേശം ലഭിച്ചതായി നെടുമങ്ങാട് ഡി.ടി.ഒ. കെ.സുരേഷ്‌കുമാര്‍ അറിയിച്ചു.

Related Articles

Back to top button