KeralaLatest

ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

“Manju”

പതിനൊന്നാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് നാളെ സമർപ്പിക്കും • Rounds  Time Malayalam

ശ്രീജ.എസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകളുമായി പതിനൊന്നാം ശമ്പളക്കമ്മിഷന്‍ വെള്ളിയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശമ്പളത്തിലും പെന്‍ഷനിലും പത്തുശതമാനംവരെ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.

ജീവനക്കാരുടെ പെന്‍ഷന്‍പ്രായം രണ്ടുവര്‍ഷം കൂട്ടാന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തേക്കും. നാളെ മൂന്നുമണിക്കാണ് മുഖ്യമന്ത്രിക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈകാതെ നിലവില്‍വരാന്‍ സാധ്യതയുള്ളതിനാല്‍ റിപ്പോര്‍ട്ട് ലഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ശമ്പളപരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചേക്കും.

Related Articles

Back to top button