KeralaLatest

വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്നേ 1000 ലഡു ഓര്‍ഡര്‍ ചെയ്ത് ജോസ് കെ മാണി

“Manju”

പാലാ: അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയാം. ആത്മവിശ്വാസത്തിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളും. പാലായില്‍ എന്തൊക്കെ വന്നാലും കേരള കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്ന് ജോസ് കെ മാണി. താന്‍ പ്രവചനത്തിന് ഒന്നുമില്ല. പക്ഷേ പാലായില്‍ ജയിക്കാന്‍ പോകുന്നത് താനാണ്. വലിയ പ്രതീക്ഷയാണുള്ളതെന്ന് പിതാവ് മാണിയുടെ കല്ലറ സന്ദര്‍ശിച്ച്‌ ജോസ് കെ മാണി വ്യക്തമാക്കി.

വിജയ പ്രതീക്ഷ ഉണ്ടെന്ന് വ്യക്തമാക്കിയ ജോസ് കെ മാണി 1000 ലഡുവിന് ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ജയിക്കുമെന്ന് 100 ശതമാനം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി ലഡു വാങ്ങിയിരിക്കുന്നത്.ജയവും തോല്‍വിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിര്‍ണയിക്കും. വോട്ടുകള്‍ രാവിലെ എട്ടുമണിക്ക് എണ്ണിത്തുടങ്ങി. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

എട്ടരയ്ക്ക് ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല്‌ ലോക്‌സഭാമണ്ഡലത്തിലും ഒന്‍പത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.

Related Articles

Back to top button