IndiaLatest

കാണാതായ കൊറോണ രോഗി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

“Manju”

ഉദയമ്മ അനിൽ

 

രണ്ട് ദിവസം മുമ്പ് സൂറത്തിലെ പുതിയ സിവിൽ ആശുപത്രിയിൽ നിന്ന് കാണാതായ കൊറോണ രോഗിയുടെ മൃതദേഹം സിവിൽ ഹോസ്പിറ്റലിന്റെ പോസ്റ്റ്‌മോർട്ടം മുറിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി.
കൊറോണ വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് സൂറത്തിലെ മന്ദർവാജ ടെൻ‌മെൻറിലെ ഭഗവാൻ റാണ(55) നെ പുതിയ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം മുൻപ് ഇയാളെ ആശുപത്രിയിൽ നിന്ന് കാണാതാവുകയും തുടർന്ന് കാണാതായ റാണയ്ക്കായി ലിംബയത്ത് പോലീസ് തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ജുനാഗഡിലേക്ക് പോയിയെന്ന വാർത്തയെ തുടർന്ന് സംസ്ഥാനത്തൊട്ടാകെയുള്ള പോലീസിന് മുന്നറിയിപ്പ് നൽകുകയും കനത്ത ജാഗ്രത പുലർത്തുകയും ചെയ്തു. ഇതേസമയം പുതിയ സിവിൽ ഹോസ്പിറ്റലിന്റെ പോസ്റ്റ്‌മോർട്ടം റൂമിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. മരിച്ചയാൽ കൊറോണ ബാധിതനായ റാണയാണെന്ന് വാർത്ത പുറത്തുവന്നതോടെ ജനങ്ങൾ പരിഭ്രാന്തർ ആയി. ആശുപത്രി ജീവനക്കാർ പരിസരം അണുവിമുക്തമാക്കി. കൊറോണ രോഗിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയുടെയും പരിസര പ്രദേശങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button