ErnakulamKerala

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ഇന്‍കം ടാക്സ് ചോദ്യം ചെയ്യും

“Manju”

ശ്രീജ.എസ്

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളെ ഇന്‍കം ടാക്സ് വിഭാ​ഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍‌കിയത്.

സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ് , ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയിരുന്നു.

പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നും ഇന്‍കം ടാക്സ് വിഭാ​ഗം കോടതിയെ അറിയിച്ചു

Related Articles

Back to top button