KeralaLatestThiruvananthapuram

‍ ഹിമാചല്‍പ്രദേശില്‍ മന്ത്രിയും മക്കളുമുള്‍പ്പെടെ 131 പേര്‍ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

ഷിംല: ക്യാബിനറ്റ് മന്ത്രി സുഖ് റാം ചൗധരിക്കും മക്കള്‍ക്കുമുള്‍പ്പെടെ 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണവൈറസ് കേസുകളുടെ എണ്ണം 3,048 ആയി. മന്ത്രിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റിന് ദിവസങ്ങള്‍ക്ക് മുമ്പ് വൈറസ് ബാധിച്ചിരുന്നു. അതിനാലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സിര്‍മൗറിലെ പൗണ്ടാ സാഹിബ് നിയമസഭാംഗമായ ചൗധരി താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരോട് പരിശോധന നടത്താനും നിരീക്ഷണത്തില്‍ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയെ ഷിംലയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കും പെണ്‍മക്കളെ മഷോബ്രയിലെ കൊവിഡ് കെയര്‍ സെന്ററിലേക്കും മാറ്റിയതായി അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button