LatestThiruvananthapuram

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം

“Manju”

തിരുവനന്തപുരം ; കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു.

കൊവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000/- രൂപയാണ് ലഭിക്കുക. വ്യവസ്ഥകള്‍ക്ക് അനുസൃതമായി മൂന്ന് വര്‍ഷക്കാലം ഈ തുക കുടുംബങ്ങള്‍ക്ക് ലഭിക്കും. വിവിധ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കായി 19 ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചത്.

Related Articles

Back to top button