KeralaLatest

ബസവേശ്വരൻ ദീര്‍ഘദര്‍ശിയായ സാമൂഹീക പരിഷ്കര്‍ത്താവ് – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : പന്ത്രണ്ടാം ദശകത്തില്‍ ജീവിച്ചിരുന്ന സാമൂഹീക പരിഷ്കര്‍ത്താവായ ബസവേശ്വരൻ ദീര്‍ഘദര്‍ശിയായ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു വെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഒക്ടോബര്‍ എട്ട് ശനിയാഴ്ച കോവളം ശിവഗംഗ ഓഡിറ്റോറിയത്തില്‍ കേരള ബസവ സമിതി അല്ലമ്മപ്രഭു സംഘടക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുഭവ സംഗമവും ബസവദര്‍ശന പഠന ശിബിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. വര്‍ണ്ണ വിവേചനത്തിനും ജാതീയതയ്ക്കും എതിരെ കേരള സമൂഹത്തില്‍ പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിലാണ് സ്വരം ഉയര്‍ന്നു തുടങ്ങിയതെങ്കില്‍ കര്‍ണ്ണാടകത്തില്‍ 12-ാം നൂറ്റാണ്ടില്‍ തന്നെ വിപ്ലവത്തിന്റെ കാഹളമൂതിയ മഹായോഗിയായിരുന്നു ബസവേശ്വരൻ. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തമാണെന്നും സ്വാമി പറഞ്ഞു. ഒക്ടോബര്‍ 8, 9 തീയതികളിലായി നടക്കുന്ന പഠന ശിബിരത്തിന് ഉദ്ഘാടന ദിവസമായ ശനിയാഴ്ച രാവിലെ നടന്ന സമ്മേളനത്തിന് ബസവ സമിതി ബാംഗ്ലൂര്‍ മേഖല പ്രസിഡന്റ് അരവിന്ദ് ജെത്തി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് അപ്പുക്കുട്ടൻ സ്വാഗതം ആശംസിച്ചയോഗത്തില്‍ ശരശ സംസ്കൃതി എന്ന വിഷയത്തില്‍ അരവിന്ദ് ജെത്തി സംസാരിച്ചു. കേരളത്തില്‍ ബസവദര്‍ശനങ്ങളുടെ പ്രചാരണത്തിനു് വേണ്ടി പ്രവര്‍ത്തിച്ചവരെ വേദിയില്‍ ആദരിച്ചു.

Related Articles

Back to top button