International

ചൈനയിൽ ഖുർആൻ ആപ്പ് നിർത്തലാക്കി ആപ്പിൾ

“Manju”

ബെയ്ജിംഗ് : ചൈനയിൽ ഖുർആൻ ആപ്ലിക്കേഷൻ നിർത്തലാക്കി ആപ്പിൾ. അന്താരാഷ്‌ട്രമാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനീസ് അധികൃതരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് രാജ്യത്ത് ഖുർആൻ ആപ്പ് ആപ്പിൾ നിർത്തലാക്കിയത് എന്നാണ് വിവരം.

രാജ്യത്ത് നിയമവിരുദ്ധമായി മത ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ചൈനീസ് സർക്കാർ കർശന നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് അധികൃതർ ആപ്പ് നിർത്തലാക്കാൻ ആവശ്യപ്പെട്ടത് എന്നാണ് ആപ്പിൾ കമ്പനി അറിയിക്കുന്നത്. സംഭവത്തിൽ ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

അതേസമയം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം തുടരുന്ന അടിച്ചമർത്തലുകളുടെ ഭാഗമായാണ് ആപ്പ് പിൻവലിക്കാൻ ആപ്പിളിനോട് ആവശ്യപ്പെട്ടത് എന്നാണ് ഉയരുന്ന ആക്ഷേപം. അടുത്തിടെ പൊതുസ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നതിനും മറ്റും ഉയിഗുറുകൾക്ക് ചൈനീസ് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. നിലവിൽ മസ്ജിദുകളെല്ലാം പൊളിച്ച് കമ്യൂണിസ്റ്റ് സർക്കാർ ശൗചാലയങ്ങളും ആഡംബര ഹോട്ടലുകളും നിർമ്മിച്ചു വരികയാണ്.

Related Articles

Back to top button