Uncategorized

ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന അപൂര്‍വ്വ ഗ്രഹസംഗമം

“Manju”

ന്യൂഡല്‍ഹി: അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ജ്യോതിശാസ്ത്ര വിദഗ്ധര്‍ പുറത്തു വിട്ടിരിക്കുന്നത്. വ്യാഴം, ശുക്രന്‍, ചൊവ്വ, ശനി എന്നീ നാലു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നുവെന്നതാണത്. നിരവധി പേരാണ് ഈ സംഗമത്തിനായി കാത്തിരിക്കുന്നത്.

ഏപ്രില്‍ അവസാന ആഴ്ചയാണ് നാല് ഗ്രഹങ്ങളുടെ ഈ സംഗമം നടക്കുക. നിരനിരയായി ഗ്രഹങ്ങള്‍ അണിനിരക്കുന്ന ഈ പ്രതിഭാസത്തെ ‘പ്ലാനറ്റ് പരേഡ്’ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന പേര്. സാധാരണ, മൂന്ന് ഗ്രഹങ്ങള്‍ വരെ ഇങ്ങനെ ഒരുമിച്ച്‌ അണിനിരക്കാറുണ്ട്. എന്നാല്‍ അത് സര്‍വ്വസാധാരണമാണെന്ന് അദ്ദേഹം പറയുന്നു.

ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന അപൂര്‍വ്വ സംഗമമാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നാല് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ അണിനിരക്കുമെന്ന് ഭുവനേശ്വറിലെ പത്താനി സാമന്ത പ്ലാനറ്റോറിയം ഡെപ്യൂട്ടി ഡയറക്ടര്‍ ശുഭേന്ദു പട്നായിക് പറയുന്നു. സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പ് കിഴക്കന്‍ മാനത്താണ് ഇവയെ കാണാന്‍ സാധിക്കുക.

Related Articles

Check Also
Close
Back to top button