InternationalLatest

ദുബായില്‍ ശാന്തിഗിരി സത്സംഗം ഞായറാഴ്ച നടന്നു.

ഫെബ്രുവി 25 ന് നടന്ന സത്സംഗ പ്രകാരം 28 ന് വൈകിട്ട് സൂം മീറ്റിംഗ്

“Manju”

ദുബായ് : ശാന്തിഗിരി ആശ്രമം ഗുരുഭക്തരുടെ രണ്ടാമത്തെ സത് സംഗം ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ 11:50-ന് നടന്നു. ഗുരുഭക്തനായ സനൂപ് സേതുമാധവന്റെ ദുബായ് ബുര്‍ദുബായിലുള്ള സത്സംഗം നടന്നത്. സനൂപ് മാധവന്‍ സ്വാഗതം ആശംസിച്ചു. ബ്രഹ്മചാരി സത്പ്രിയന്‍ എന്‍.എസ്. ആമുഖമായി സംസാരിച്ചു. അനിലേഷ് ചന്ദ്രന്‍ , മാധവന്‍ സുനില്‍  പുത്തന്‍പുരയില്‍, സൂരജ് സി, അനില്‍ കുമാര്‍ കൊട്ടാരക്കര, റാണി അനില്‍, പ്രദീപ് എ.പി. (അജ്മാന്‍), ശൈലേഷ് കുമാര്‍ എ.പി. എന്നിവര്‍ സംസാരിച്ചു. ശ്രീജ സുനില്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി. കേന്ദ്രാശ്രമത്തില്‍ നിന്നും ദുബായില്‍ ആശ്രമം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുവാദം ലഭിച്ച വിവരം സംസാരിച്ചു. ആശ്രമം പ്രതിനിധികളെയും പരമാവധി ഗുരുഭക്തരേയും അഭ്യുദയകാംക്ഷികളെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു സൂം മീറ്റിംഗ് ബുധനാഴ്ച ഒൻപതരയ്ക്ക് (യു... ടൈം എട്ടുമണി) ചേരുന്നതിന് സത്സംഗത്തില്‍ തീരുമാനിച്ചു.

Related Articles

Back to top button