IndiaLatest

കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം: നിർദേശം തള്ളി ഐസിഎംആർ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി∙ കോവിഡ്–19 രോഗത്തിന്റെ ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കണമെന്ന ജൽ ശക്തി (ജല) മന്ത്രാലയത്തിന്റെ നിർദേശം തള്ളി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ ഇതു സംബന്ധിച്ച പഠനങ്ങൾ പോലും നടത്തേണ്ടെന്നാണ് ഐഎംആറിന്റെ തീരുമാനം.

ഇതുവരെ ലഭിച്ച തെളിവുകൾക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ഐസിഎംആറിലെ ഇവാലുവേഷൻ ഓഫ് റിസർച് പ്രപ്പോസൽസ് കമ്മിറ്റി ചെയർമാൻ വൈ.കെ. ഗുപ്ത പറഞ്ഞു. ‍ജലമന്ത്രാലയത്തിന്റെ കീഴില്‍ ഗംഗാനദിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഗംഗാ ശുദ്ധീകരണ ദൗത്യത്തിന് (എൻഎംസിജി) വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റു ആളുകളുടെയും ഭാഗത്തുനിന്നു ഇതുസംബന്ധിച്ച നിർദേശങ്ങൾ ലഭിച്ചിരുന്നു. ഗംഗാജലം ഉപയോഗിച്ച് കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനെക്കുറിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തണമെന്നതായിരുന്നു ഈ നിർദേശങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശങ്ങൾ ജലമന്ത്രാലയം ഏപ്രിൽ 28ന് ഐസിഎംആറിനു നൽകി.

അതേസമയം, ഈ നിർദേശങ്ങൾ ഗംഗാജലത്തെക്കുറിച്ചു പഠിച്ച നാഷനല്‍ എൻവിറോൺമെന്റൽ എൻജിനീറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി (എൻഇഇആർഐ) സംസാരിച്ചിരുന്നതായി എൻഎംസിജി അറിയിച്ചു. എൻഇഇആർഐയുടെ പഠനം അനുസരിച്ച് ഗംഗാജലത്തിൽ പതോജനിക് ബാക്ടീരിയകളെക്കാൾ ബാക്ടീരിയോഫേജുകളുടെ എണ്ണം വളരെക്കൂടുതലാണെന്നു കണ്ടെത്തിയിരുന്നു. അതേസമയം, ഗംഗാജലത്തിന് എന്തെങ്കിലും വൈറസ് പ്രതിരോധ ശേഷിയുണ്ടോയെന്നു കണ്ടെത്താനായിട്ടില്ലെന്ന് എൻഇഇആർഐയും എൻഎംസിജിയുമായുള്ള ചർച്ചയിൽ വ്യക്തമായിരുന്നു.

ഗംഗാജലത്തിൽ നിൻജാ വൈറസ് ഉണ്ടെന്നായിരുന്നു കിട്ടിയ നിർദേശങ്ങളിൽ ഒന്ന്. ഗവേഷകർ ഇതിനെ ബാക്ടീരിയോഫേജുകൾ എന്നാണ് വിളിക്കുന്നത്. ഗംഗാജലം പ്രതിരോധശേഷി കൂട്ടുമെന്നും ഇതു വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും മറ്റൊരു നിർദേശത്തിൽ പറയുന്നു.

Related Articles

Back to top button