InternationalLatest

മകന്‍ ഇതുവരെ മോചിതനായിട്ടില്ല; തരോണിന്റെ പിതാവ്

“Manju”

ചൈനീസ് കസ്റ്റഡിയില്‍ തന്റെ മകന്‍ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായതെന്നും അവര്‍ ഷോക്കടിപ്പിച്ചെന്നും മിറാം തരോണിന്റെ പിതാവ് പറഞ്ഞു.’അവന്‍ ഇപ്പോഴും മാനസികാഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അവനെ പിറകില്‍ നിന്ന് ചവിട്ടുകയും നേരിയ തോതില്‍ ഷോക്കടിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ സമയവും അവന്റെ കണ്ണുകള്‍ മറയ്ക്കുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് അവന്റെ കൈകള്‍ അഴിച്ചിരുന്നത്’-പിതാവ് പറഞ്ഞു.

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട അരുണാചല്‍ സ്വദേശിയായ കൗമാരക്കാരന്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു .തിങ്കളാഴ്ച വൈകീട്ടാണ് മിറാം തരോണിനെ ഇന്ത്യന്‍ സൈന്യം കുടുംബത്തിന് കൈമാറിയത്.

Related Articles

Back to top button